ശൃങ്കേരി: കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമായതോടെ മഴ ലഭിക്കാന്‍ പ്രത്യേക പൂജ നടത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ചിക്കമംഗളുരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് മഴ ലഭിക്കാനായി ശിവകുമാര്‍ പ്രജന്യ ഹോമം നടത്തിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
മതപുരോഹിതരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെയായിരുന്നു ഹോമം. മണ്‍സൂണ്‍ വൈകിയതോടെ സംസ്ഥാനത്തെ പല ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കാവേരി, കൃഷ്ണരാജ സാഗര്‍, കബനി, ഹേമാവതി, ഹാരംഗി എന്നീ നദികളുടെ മൊത്തം ലൈവ് സ്റ്റോറേജ് നിലവില്‍ 13.93 ടി.എം.സി.എഫ്.ടി മാത്രമാണ്. ഈ നദികളുടെ ഏറ്റവും ഉയര്‍ന്ന ലൈവ് സ്റ്റോറേജ് കപാസിറ്റി 104.55 ടി.എം.സി.എഫ്.ടി ആയിരിക്കേയാണിത്.