ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാര്‍ ആശുപത്രിയില്‍.
നെഞ്ചുവേദനയെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ഡി. കെ ശിവകുമാറിനെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനങ്ങളും മൂലം നവംബര്‍ ഒന്നിന് ഡി.കെ ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിറ്റേ ദിവസം തന്നെ ഡി.കെയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നവംബര്‍ 7 ന് മൈസൂരു സന്ദര്‍ശിച്ച വേളയില്‍ ഡി.കെ ശിവകുമാര്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നില്ല.
സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളായിരുന്നു ശിവകുമാറിനെതിരെ ചുമത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23 നാണ് ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ദല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.കോടതി അനുമതി ഇല്ലാതെ രാജ്യം വിടരുതെന്ന ഉപാധിയും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.