| Thursday, 30th April 2020, 7:37 pm

കൊവിഡിനിടെ രാജിയും; ജനറല്‍ സെക്രട്ടറി ചുമതലയൊഴിഞ്ഞ് കോണ്‍ഗ്രസ് നേതാവ് ദീപക് ബാബറിയ; മധ്യപ്രദേശില്‍ പുതിയ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ച് മധ്യപ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദീപക് ബാബറിയ. ആരോഗ്യ നില മോശമായതിനെത്തുടര്‍ന്നാണ് ബാബറിയ ചുമതലയൊഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി ചുമതലയില്‍നിന്നുമുള്ള ബാബറിയയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സ്വീകരിച്ചെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബാബറിയയ്ക്ക് പകരം സംസ്ഥാനത്തിന്റെ ചുമതലയിലേക്ക് മുകുല്‍ വാസ്‌നികിനെയാണ് പാര്‍ട്ടി തെരഞ്ഞെടുത്തിരിക്കുന്നത്. ‘രാജിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ മുകുള്‍ വാസ്‌നികിനെ മധ്യപ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചിരിക്കുകയാണ്. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളുടെ ചുമതലയ്‌ക്കൊപ്പമാണ് മുകുളിന് പുതിയ ചുമതലയും നല്‍കിയിരിക്കുന്നത്’, എ.ഐ.സി.സി ജനറല്‍ല സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് പിന്നാലെ ഭരണം നഷ്ടപ്പെട്ട കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പുതിയ നിയമനങ്ങള്‍ അത്യധികം പ്രധാന്യമുള്ളതാണ്. മന്ത്രിസഭയിലെ ആറ് മന്ത്രിമാര്‍ക്കൂടി ബി.ജെ.പിയില്‍ ചേര്‍ന്നതോടെയായിരുന്നു കമല്‍നാഥ് സര്‍ക്കാരിന് ഭരണം നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more