ന്യൂദല്‍ഹി: ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം വരവേ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആണ് ഇക്കാര്യം ഉന്നയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തിരിമറിഅസാദ്ധ്യമായ ഒന്നല്ലെന്നും എന്ത് കൊണ്ട് വികസിത രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നുമാണ് ദിഗ്‌വിജയ് സിങിന്റെ ചോദ്യം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുയരുന്ന ആക്ഷേപങ്ങളില്‍ സുപ്രീം കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വഴിയുള്ള വോട്ടിംഗില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിക്കും പുതിയൊരു ഇടപെടല്‍ നടത്തിക്കൂടേ?. നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. മനസാക്ഷിയില്ലാത്ത ഒരു വിഭാഗം ആളുകള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും 1.3 ബില്യണ്‍ ജനങ്ങളുടെ വിധിയെ തട്ടിയെടുക്കാനും അനുവദിക്കരുതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.