ന്യൂദല്‍ഹി: ഇന്ധനനികുതി വിവാദത്തില്‍ കേരള സര്‍ക്കാരിനും ധനമന്ത്രി കെ.എന്‍. ബാലഗോപാലിനും പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം.
പെട്രോള്‍, ഡീസല്‍ ഇനത്തില്‍ സമാഹരിച്ച നികുതിയുടെ കണക്ക് കേരള ധനമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കില്‍ കേന്ദ്ര ധനമന്ത്രി അതിനു മറുപടി നല്‍കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.
സമാഹരിച്ച നികുതിയുടെ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവച്ചതെന്നും ബാക്കി 3,54,000 കോടി രൂപ കേന്ദ്രത്തിനാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് ചിദംബരം ബാലഗോപാലിന്റെ വാദങ്ങള്‍ക്ക് പിന്തുണയുമായി് ചിദംബരം രംഗത്തെത്തിയത്.
3,54,000 കോടിയെന്ന ഇത്രയും വലിയ തുക എവിടെയെല്ലാമാണ്, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ചെലവഴിച്ചതെന്ന് വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ഈ തുകയുടെ ഒരു ഭാഗം കോര്‍പറേറ്റ് നികുതി കുറച്ചതുകാരണമുണ്ടായ വിടവ് നികത്താനാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നിട്ട് കോര്‍പറേറ്റുകള്‍ക്ക് 1,45,000 കോടിയുടെ അനുഗ്രഹവും നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
<blockquote class=”twitter-tweet”><p lang=”en” dir=”ltr”>Kerala FM has today revealed some figures on taxes collected on petrol and diesel. If they are wring, the Union FM must issue a rejoinder<br><br>The numbers reveal that Rs 3,72,000 crore wad collected in 2020-21 as excise duty, cess and additional excise duty.</p>— P. Chidambaram (@PChidambaram_IN) <a href=”https://twitter.com/PChidambaram_IN/status/1459085779691573249?ref_src=twsrc%5Etfw”>November 12, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
Five years after the infamous demonetisation, what is the status of the lofty pronouncements of the Modi government?
Mr Modi first said that we must become a cashless economy! Within days he realized it was an absurd goal
He modified the goal to a less-cash economy!
— P. Chidambaram (@PChidambaram_IN) November 12, 2021