കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പത്രിക നല്‍കി കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സി. രഘുനാഥ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നെയാണ് സി രഘുനാഥ് പത്രിക സമര്‍പ്പിച്ചിരുന്നു.
സ്ഥാനാര്‍ത്ഥിയാണെന്ന ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് പത്രിക സമര്‍പ്പിച്ചതെന്ന് രഘുനാഥ് പറഞ്ഞു.
നേരത്തെ സി. രഘുനാഥിനെ പാര്‍ട്ടി പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
ധര്‍മ്മടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ധര്‍മ്മടത്ത് മുഖ്യമന്ത്രിയ്ക്കെതിരെ കെ.സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്ന് കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
ധര്‍മ്മടത്തെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഉച്ചയോടെ വ്യക്തതയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. കെ.സി വേണുഗോപാലും സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്തിരുന്നു.
എന്നാല്‍ പാര്‍ട്ടി തീരുമാനത്തില്‍ നന്ദിയുണ്ടെന്നും എന്നാല്‍ പ്രചരണത്തിന് ആവശ്യത്തിന് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാനുള്ള ചുറ്റുപാടില്ലെന്നുമാണ് സുധാകരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക