ഹരിയാനയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥകളെയും മറ്റ് ചെറുപാര്‍ട്ടികളെയും കൂടെനിര്‍ത്തി സര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
സംസ്ഥാനത്ത് ഒരു ബി.ജെ.പി വിരുദ്ധ മനോഭാവമുണ്ടെന്നും അതിനെ ബഹുമാനിച്ച് കൂടെനിര്‍ത്തണമെന്നും ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഭുപിന്ദര്‍ സിങ് ഹൂഡ പറഞ്ഞു. ‘ഹരിയാനയില്‍ ഒരു ബി.ജെ.പി വിരുദ്ധ മനോഭാവമുണ്ട്. നമ്മളതിനെ ബഹുമാനിക്കണം. എല്ലാ ബി.ജെ.പി ഇതര പാര്‍ട്ടികളെയും ഒരുമിച്ച് ചേര്‍ത്ത് ഈ മനോഭാവത്തിന് പിന്തുണ നല്‍കുകയും ഒരു സര്‍ക്കാര്‍ രൂപീകരിക്കുകയും വേണം’, ഹൂഡ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിയാനയില്‍40 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 31 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജെ.ജെ.പിക്ക് പത്ത് സീറ്റുകളുടെ മുന്‍തൂക്കവുമുണ്ട്. ജെ.ജെ.പി അടക്കമുള്ള ചെറു പാര്‍ട്ടികളെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നത്.