റായ്പൂര്‍: രാമന്റെ അവകാശം ബി.ജെ.പിക്ക് മാത്രം വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്. രാമന്‍ ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും രാമന് മേല്‍ ആര്‍ക്കും പകര്‍പ്പവകാശം ഇല്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗല്‍ പറഞ്ഞു
നിയമപരമായി നടക്കേണ്ട ഒരുകാര്യത്തിന്റെ അവകാശം പിടിച്ചെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഭാഗല്‍ പറഞ്ഞു.
ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗലിന്റെ പ്രതികരണം.
ഇന്ന് ഇന്ത്യ ഭരിക്കുന്നത് മറ്റൊരു സര്‍ക്കാറായിരുന്നെങ്കിലും ആ സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഈ ശിലാസ്ഥാപനം നടത്തുമായിരുന്നെന്നും ഭാഗല്‍ പറഞ്ഞു.
ബി.ജെ.പി ഇതിനോടകം തന്നെ രാമന്റെ പേരില്‍ ഒരുപാട് കോലാഹലം ഉണ്ടാക്കിക്കഴിഞ്ഞെന്നും ഭാഗല്‍ പറഞ്ഞു.
രാമന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണെന്നും സംസ്‌ക്കാരത്തിന്റെയും ടൂറിസത്തിന്റെയും വീക്ഷണകോണില്‍ നിന്ന് രാമനെ നോക്കിക്കാണേണ്ടതുണ്ടെന്നും ഭാഗല്‍ പറഞ്ഞു.
രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ആംശസയുമായികോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയതും വിവാദത്തിന് ഇടയാക്കിയിരുന്നു.