കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി. എച്ച്. മുസ്തഫ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മുസ്തഫ.
14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്ന മുസ്തഫ 1991-95 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ മന്ത്രി ആയിരുന്നു.
അഞ്ച് തവണ എം.എൽ.എ ആയിരുന്ന അദ്ദേഹം 1977ൽ ആലുവയിൽ നിന്നാണ് ആദ്യം വിജയിക്കുന്നത്.
കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് നാല് തവണ എം.എൽ.എ ആയി.
Content Highlight: Congress leader and ex minister TH Musthafa passed away