മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്ന കോളുകള്‍ക്ക് പണം ഈടാക്കാന്‍ തീരുമാനിച്ച റിലയന്‍സ് ജിയോ തീരുമാനത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. ആറ് പൈസ മിനിറ്റിന് ഈടാക്കാനാണ് ജിയോയുടെ തീരുമാനം.
ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ ജിയോ തീരുമാനിച്ചിരിക്കുന്നു, കാരണം എപ്പോഴും വലിയ പലഹാരം വാഗ്ദാനം ചെയ്ത് അവര്‍ വരും, അവസാനം ചോറ് പോലും കിട്ടില്ല ഇതോര്‍ക്കണം. ഇതേ അവസ്ഥ തന്നെയാണ് മോദി സര്‍ക്കാരിന്റേതും- മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.
ഇത്രയും നാള്‍ പരിധിയില്ലാത്ത സൗജന്യകോളുകള്‍ ആയിരുന്നു റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഇത് നിര്‍ത്തലാക്കുകയാണെന്ന പ്രഖ്യാപനം കമ്പനി നടത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉപയോക്താക്കള്‍ക്ക് മിനിറ്റിന് 6 പൈസ ഈടാക്കാനുള്ള ജിയോയുടെ തീരുമാനം ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് ആരംഭിച്ച ജിയോയുടെ ചുവടുമാറ്റമാണ് ഉപഭോക്താക്കളെ ചൊടിപ്പിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
”ജിയോ വന്ന സമയത്ത് മുകേഷ് അംബാനിയുടെ പ്രധാന വാഗ്ദാനം അവര്‍ ഒരിക്കലും ഉപഭോക്താക്കളില്‍ നിന്ന് കോളുകള്‍ക്ക് നിരക്ക് ഈടാക്കില്ല എന്നതായിരുന്നു. പക്ഷേ, വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്” എന്നായിരുന്നു ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്.