ദല്‍ഹി തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ പരസ്യത്തില്‍ ബി.ജെ.പിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; യുവതയെ ആകര്‍ഷിക്കാനെന്ന് പ്രതികരണം
national news
ദല്‍ഹി തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ പരസ്യത്തില്‍ ബി.ജെ.പിയെ കടത്തിവെട്ടി കോണ്‍ഗ്രസ്; യുവതയെ ആകര്‍ഷിക്കാനെന്ന് പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th January 2020, 7:13 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ പരസ്യം നല്‍കുന്നതില്‍ ബി.ജെ.പിയെ കടത്തിവെട്ടി കോണ്‍ഗ്രസ്. പരസ്യം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതല്‍ അപേക്ഷകള്‍ നല്‍കിയത് കോണ്‍ഗ്രസാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

22 അപേക്ഷയാണ് കോണ്‍ഗ്രസ് നല്‍കിയത്. അതില്‍ 3 അപേക്ഷകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി മാറ്റിവെച്ചു. ഒരു അപേക്ഷയില്‍ പരിശോധന നടത്തുകയാണ്. പരസ്യങ്ങള്‍ പരിശോധിച്ച് കമ്മീഷന്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ പ്രസിദ്ധീകരിക്കാനാവൂ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാര്‍ട്ടി ഒമ്പത് അപേക്ഷകളാണ് നല്‍കിയിരിക്കുന്നത്. ബി.ജെ.പി രണ്ട് അപേക്ഷയും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് അപേക്ഷകളാണ് നല്‍കിയിരുന്നത്. യുവതയെ ആകര്‍ഷിക്കാനാണ് കൂടുതല്‍ പരസ്യങ്ങള്‍ നല്‍കുന്നതെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ചെയര്‍മാന്‍ രോഹന്‍ ഗുപ്ത പറഞ്ഞു.