| Sunday, 7th June 2020, 10:33 pm

പ്രധാനമന്ത്രി പൊതുജനത്തോട് മറുപടി പറയണം; പുതിയ ഹാഷ്ടാഗ് ക്യാമ്പയിനുമായി കോണ്‍ഗ്രസ്, ട്രെന്‍ഡിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജപ്പെട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. മോദി ഇന്ത്യയെ വഞ്ചിച്ചു എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ പ്രതിഷേധ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് പാര്‍ട്ടി. കേന്ദ്രസര്‍ക്കാര്‍ വരുത്തിയ പിഴവാണ് രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

‘ജനങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാരിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ ആരോഗ്യ രംഗത്തെ സജ്ജമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അര്‍ഹതയുണ്ട്’, കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. #ങീറശആലൃേമ്യലറകിറശമ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്. മോദു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും കോണ്‍ഗ്രസ് ട്വീറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധിപ്പേരാണ് ഈ ഹാഷ്ടാഗ് ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങായി.

അടിയന്തരമായി പരിശോധകള്‍ നടത്തേണ്ടതുണ്ട്. പക്ഷേ, വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ബി.ജെ.പി .സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും കോണ്‍ഗ്രസ് മറ്റൊരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കൊവിഡിനെതിരെ സ്വീകരിച്ച ഒരേയൊരു പ്രതിരോധമായ ലോക്ഡൗണ്‍ പരാജയപ്പെട്ടെന്ന ബി.ജെ.പി അംഗീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more