ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച പ്രശ്‌നങ്ങള്‍ 2022 വരെ തുടരുമെന്ന് വിലയിരുത്തല്‍. 2022 വരെ നേതൃസ്ഥാനത്തേയ്ക്ക് പുതിയ ആള്‍ വരാന്‍ സാധ്യതയില്ല.
തല്‍ക്കാലം നേതൃമാറ്റത്തെക്കുറിച്ച് ആലോചിക്കാതെ ഏഴ് സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി 2019 ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റായി തുടരുകയായിരുന്നു.
എന്നാല്‍, ഇത്തവണ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും ഇതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടിയുടെ പ്രകടനം, രാഹുല്‍ ഗാന്ധിയ്ക്ക് അധികാരമേല്‍ക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പാര്‍ട്ടി അധ്യക്ഷനായി തിരിച്ചുവരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംഘടനാപരമായ പുനഃസംഘടനയ്ക്ക് മുമ്പ് സംസ്ഥാന ഘടകങ്ങളെ പുനര്‍നിര്‍മ്മിക്കുക എന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
നിലവില്‍ പഞ്ചാബിലേയും രാജസ്ഥാനിലേയും ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പെടാപ്പാടിലാണ് നേതൃത്വം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം