| Monday, 17th December 2018, 11:29 am

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്; റാഫേല്‍ കേസില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസിന്റെ പടനീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് അവകാശ ലംഘന നോട്ടീസ്.

സി.എ.ജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ച് അവകാശലംഘനമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കെ.സി വേണുഗോപാല്‍ എം.പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.

സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ഈ സത്യവാങ്മൂലം ഉദ്ധരിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെതിരെ അവകാശലംഘനത്തിന് സി.പി.ഐ.എമ്മും ആര്‍.ജെ.ഡിയും മുന്നോട്ടുവന്നിട്ടുണ്ട്.

Read Also : കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മായാവതിയും മമതാ ബാനര്‍ജിയും അഖിലേഷും പങ്കെടുക്കില്ല

ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം കൂടുതല്‍ ശക്തമായി പാര്‍ലമെന്റില്‍ ഉന്നയിക്കും. ഇതുസംബന്ധിച്ചു പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയരാനാണ് സാധ്യത. അതിനിടെ, മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആശ്വാസ വിധിക്ക് പിറകെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകുല വിധി നേടിയതെന്ന പഴി കേള്‍ക്കേണ്ടി വന്ന കേന്ദ്രം സുപ്രീം കോടതിയില്‍ തിരുത്തല്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ വാചകങ്ങളില്‍ പിഴവുണ്ടാവുമെന്നും തിരുത്തല്‍ വേണമെന്ന് സര്‍ക്കാര്‍ അവശ്യം. വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന ഭാഗത്ത് പിഴവെന്ന് സൂചിപ്പിച്ചാണ് അപേക്ഷ നല്‍കുന്നത്. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് അക്കൌണ്ട്‌സ് കമ്മിറ്റി (പിഎസി) പരിശോധിച്ചെന്ന ഭാഗം തിരുത്തണം. വില വിവരങ്ങള്‍ സിഎജിക്ക് കൈമാറിയെന്ന വാചകം ശരിയാണെന്നും കേന്ദ്രം സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി പറയുന്നു.

ഫ്രഞ്ച് കമ്പനിയായ ഡാസോള്‍ട്ടില്‍ നിന്നും 36 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ അഴിമതിയുണ്ടെന്നും ഇടപാടിലെ ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ തിരഞ്ഞെടുത്തതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭുഷണ്‍, മുന്‍ ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂരി എന്നിവരാണ് കോടതിയെ സമീപിച്ചത്.

ഈ പരാതിയില്‍ പുറപ്പെടുവിച്ച വിധിയിലണ് റാഫേല്‍ വില വിവരം സംബന്ധിച്ചുള്ള രേഖകള്‍ സി.എ.ജി പരിശോധിച്ചെന്നും റിപ്പോര്‍ട്ട് പാര്‍ലമെന്റ് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് സമര്‍പ്പിച്ചെന്നും വ്യക്തമാക്കുന്നത്. ഇത് പൊതു സമക്ഷത്തിലുള്ള രേഖയാണെന്നും പറഞ്ഞിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച മുദ്രവച്ച കവറിലെ രേഖകള്‍ പ്രകാരമായിരുന്നു പരാമര്‍ശം.

We use cookies to give you the best possible experience. Learn more