| Monday, 2nd July 2018, 5:23 pm

ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കാശ്മീരില്‍ പി.ഡി.പിയുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് കോണ്‍ഗ്രസ്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വീട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കുന്നില്ല എന്ന കാര്യത്തില്‍ ധാരണയായത്.

ജമ്മു കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണി, മന്‍മോഹന്‍ സിങ്, പി. ചിദംബരം, ഗുലാംനബി ആസാദ് എന്നിവരടക്കം 100 നേതാക്കളാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.


Also Read:  ഇന്ദിരയെ വിമര്‍ശിക്കാന്‍ ബി.ജെ.പിക്ക് അവകാശമില്ല; അടിയന്തരാവസ്ഥയുടെ പേരില്‍ അവരുടെ സംഭാവനകള്‍ വിസ്മരിക്കാനുമാവില്ല; മോദിക്കെതിരെ ശിവസേന


ജമ്മു കശ്മീരില്‍ പി.ഡി.പി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാണെന്നും ഈ സാഹചര്യത്തില്‍ ഇപ്പോള്‍ പി.ഡി.പിയുമായി സഖ്യം രൂപീകരിക്കുന്നത് തിരിച്ചടിയാകുമെന്നും യോഗം വിലയിരുത്തി.

സഖ്യത്തിനു പകരം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതാണ് നല്ലതെന്നും യോഗത്തില്‍ ധാരണയായി. അമര്‍നാഥ് യാത്രക്ക് ശേഷം എന്‍.എന്‍ വൊഹ്‌റയെ മാറ്റി തീവ്ര സംഘപരിവാറുകാരനെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ ഗവര്‍ണറാക്കിയേക്കുമെന്ന കാര്യത്തില്‍ ആശങ്കയും യോഗം പ്രകടമാക്കി.


Also Read:  ബാഹുബലിയെയും കടത്തിവെട്ടി ‘സഞ്ജു’വിന്റെ റെക്കോര്‍ഡ് കളക്ഷന്‍


എന്നാല്‍ സഖ്യ വിഷയം ചര്‍ച്ചയായില്ലെന്നായിരുന്നു ജമ്മു കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബിക സോണിയുടെ പ്രതികരണം. 2019ലെ പൊതു തെരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ചയായതെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ജൂണ്‍ 19നാണ് പി.ഡി.പിയുമായുള്ള സഖ്യം പിരിയുകയാണെന്ന് ബി.ജെ.പി പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാരിന് ഭരണം ഇല്ലാതെയായി.

We use cookies to give you the best possible experience. Learn more