| Saturday, 26th October 2019, 7:42 pm

'ഇത് ചന്തയല്ലെന്ന് ഓര്‍ക്കണം'; ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നടക്കുന്ന പഴിചാരലുകളില്‍ പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ ഉള്‍പ്പോര് കടുത്ത സാഹചര്യത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ചന്തയല്ലെന്ന് ഓര്‍ക്കണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് ഈ മാസം മുപ്പതിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു ജില്ലകളിലെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തരയോഗം വിളിക്കും. പാര്‍ട്ടിക്ക് എന്താണു ക്ഷീണം സംഭവിച്ചതെന്ന് വിശകലനം ചെയ്യും. ഈ വിഷയത്തില്‍ അതിനുമപ്പുറമൊരു ചര്‍ച്ച ആവശ്യമില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയെ ഒരു ചന്തയാക്കി മാറ്റാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തും. ഇതു സംബന്ധിച്ച് ഇനിയാരെങ്കിലും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയാല്‍ അതു ഗുരുതരമായ അച്ചടക്ക ലംഘനമായി നോക്കിക്കാണും.

എല്ലാ നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more