| Thursday, 19th May 2022, 10:41 pm

'നാശത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്, വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടായേക്കും': അമരീന്ദര്‍ സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സത്യസന്ധരുമായ നേതാക്കള്‍ക്ക് പഴയ പാര്‍ട്ടിയില്‍ ശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖര്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതിനെതിരെ
സുനില്‍ ജാഖറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് രാജ വാറിംഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ മറുപടി.

‘ജാഖര്‍ കോണ്‍ഗ്രസ് വിട്ടത് ഇപ്പോഴാണെങ്കിലും ബി.ജെ.പിക്ക് വേണ്ടി നേരത്തെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നുവെന്നായിരുന്നു. ജാഖറിന്റെ ബി.ജെ.പി പ്രവേശനം മികച്ച തീരുമാനമാണ്. കോണ്‍ഗ്രസ് നാശത്തിലേക്കാണ് പോകുന്നത്. വരാനിരിക്കുന്ന ദിവസങ്ങളില്‍ മുങ്ങാന്‍ പോകുന്ന ഈ കപ്പലില്‍ നിന്ന് ഇനിയും പലരും രാജിവെച്ചേക്കാം.

തെറ്റായ ഒരേയൊരു തീരുമാനത്തിന്റെ പേരില്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഒരു വര്‍ഷത്തിനിടെ നിലംപതിച്ചുകഴിഞ്ഞു,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.

സിദ്ദു-അമരീന്ദര്‍ പോരിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ബി.ജെ.പിയുമായി സഖ്യം ചേരുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച സുനില്‍ ജാഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു ജാഖറിന്റെ പാര്‍ട്ടി പ്രവേശം. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും ജാഖറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ജാഖര്‍ കോണ്‍ഗ്രസിനെ എല്ലാ വിധത്തിലും തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ വാറിംഗ് പറഞ്ഞു. രാജി അപ്രതീക്ഷിതമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ജാഖറിന്റെ ബി.ജെ.പിയിലേക്കുള്ള പ്രവേശനം
കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്നായിരുന്നു ബി.ജെ.പി ദേശീയ സെക്രട്ടറി തരുണ്‍ ചുഗിന്റെ പ്രതികരണം.

Content Highlight: Congress is heading towards doom says Amarinder singh over Sunil jakhar’s entry to BJP

We use cookies to give you the best possible experience. Learn more