കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മുഖമായിരുന്നു മുന്‍ എം.പിയും നടിയുമായിരുന്ന ദിവ്യ സ്പന്ദന. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും ശക്തമായ പ്രചരണമായിരുന്നു ദിവ്യ സ്പന്ദനയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നത്.
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും പരാജയം ഏറ്റുവാങ്ങിയതോടെ രമ്യ സജീവ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും രമ്യ സജീവമല്ല.
മാസങ്ങള്‍ക്ക് ശേഷം രമ്യക്ക് പകരം കോണ്‍ഗ്രസ് പുതിയൊരാളെ കണ്ടെത്തിയിരിക്കുകയാണ്. രോഹന്‍ ഗുപ്തയെയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
രോഹന്‍ ഗുപ്ത നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലവനായിരുന്നു. രോഹന്റെ പ്രവര്‍ത്തന പരിചയം സോഷ്യല്‍ മീഡിയയില്‍ ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ