| Wednesday, 9th September 2020, 8:47 am

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് ഈസി വാക്കോവര്‍ നല്‍കേണ്ടെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം. ഡി.എം.കെയുടെ തിരുച്ചി ശിവയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യു.പി.എ നീക്കം.

ശിവയെ പിന്തുണയ്ക്കാന്‍ യു.പി.എ ഇതരകക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനായില്ലെങ്കിലും പ്രതീകാത്മക മത്സരം വേണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇത് ഉപകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

245 അംഗ സഭയില്‍ യു.പി.എയ്ക്ക് 90 അംഗങ്ങളാണുള്ളത്. എസ്.പി, ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി, ഇടത് പാര്‍ട്ടികള്‍ എന്നിവരുടെ പിന്തുണ തേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ജെ.ഡി.യു എം.പി ഹരിവംശാണ് നിലവില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍. ഹരിവംശിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്.

സെപ്തംബര്‍ 14 നാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിക്കുന്നത്.

അതേസമയം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന് വ്യക്തതയില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress in talks with other parties to contest Rajya Sabha deputy chairman election

We use cookies to give you the best possible experience. Learn more