പനാജി: ഗോവയില്‍ പ്രതിസന്ധി ഒഴിയാതെ കോണ്‍ഗ്രസ്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഗോവയില്‍ കോണ്‍ഗ്രസ് ഘടകം ഒരു യോഗം പോലും നടത്തിയിട്ടില്ലെന്ന് വൃത്തങ്ങള്‍ പറയുന്നു.
കോണ്‍ഗ്രസിന് 11 സീറ്റും സഖ്യകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) ഒരു സീറ്റും നേടിയപ്പോള്‍ ബി.ജെ.പി 20 സീറ്റാണ് നേടിയത്.
തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ കോണ്‍ഗ്രസ്-ജി.എഫ്.പി സഖ്യം തങ്ങളുടെ നേതാവിന്റെ പേര് നല്‍കുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍, നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാന്‍ ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്ന് പേരുവെളിപ്പെടുത്താതെ ഒരു നേതാവ് പറഞ്ഞു.
നിയമസഭാ കക്ഷി നേതാവാകാന്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം നടക്കുന്നതായും
റിപ്പോര്‍ട്ടുണ്ട്.
Content Highlights: Congress in more mess? Three days over since Goa poll results, party yet to decide its legislature leader