പാല്‍ഘര്‍: മഹാരാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തിലെ രണ്ട് പ്രതികള്‍ ബി.ജെ.പി ഭാരവാഹികളാണെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേസിലെ 61, 65ാം പ്രതികളായ ഈശ്വര്‍ നികുലെ, ബാഹു സത്വേ എന്നിവരാണ് ബി.ജെ.പി ഭാരവാഹികളെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. ദഹാനു മണ്ഡല്‍ ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജില്‍ ഈശ്വര്‍ നികുലെയെ ബി.ജെ.പി ഭാരവാഹിയായി വിശേഷിപ്പിച്ചത് കാണാം. ബാഹു സത്വേ ബൂത്ത് തലത്തിലുള്ള ഭാരവാഹിയാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
നിരവധി ചിത്രങ്ങളിലൊന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭരണ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പി സംഘടിപ്പിച്ച യോഗത്തില്‍ നികുലെ പങ്കെടുത്തത് കാണാമെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. പ്രദേശത്തെ സര്‍പഞ്ചിനെയും ഈ യോഗത്തില്‍ കാണാമെന്നും ബി.ജെ.പിയാണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ഗ്രാമപഞ്ചായത്ത് ഭരിക്കുന്നതെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളെയും നിയമത്തിന് മുമ്പില്‍ കൊണ്ടു വരും. തന്നെ അത്ഭുതപ്പെടുത്തുന്നത് ബി.ജെ.പി ഈ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.