|

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ അസമില്‍ സര്‍ക്കാരുണ്ടാക്കുമെന്ന ബി.ജെ.പി വാദം വെറും സ്വപ്‌നം മാത്രം; കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കുമെന്ന ബി.ജെ.പി വാദം വെറും സ്വപ്‌നം മാത്രമാണെന്ന് കോണ്‍ഗ്രസ്. പൗരത്വ നിയമ വിരുദ്ധ സമരത്തെ മറികടന്ന് സംസ്ഥാനത്ത് നൂറ് സീറ്റ് നേടുമെന്ന അവരുടെ വാദം അമിത ആത്മവിശ്വാസമാണ്. അത് നടക്കാത്ത സ്വപ്‌നമാണെന്നും കോണ്‍ഗ്രസ് വക്താവ് റിതുപര്‍ണ കൊന്‍വാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്നതിന് വേണ്ടിയാണ് ബി.ജെ.പി ഇത്തരം വാദങ്ങള്‍ പുറപ്പെടുവിക്കുന്നത്. ജനങ്ങളില്‍ നിന്ന് ബി.ജെ.പി ഇപ്പോള്‍ തന്നെ അകന്നു കഴിഞ്ഞു. നിലവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്നതിന് വോണ്ടിയാണ് ബി.ജെ.പി നിരവധി സമാധാന റാലികളും സങ്കല്‍പ്പ യാത്രകളും സംഘടിപ്പിക്കുന്നതെന്നും റിതുപര്‍ണ കൊന്‍വാര്‍ പറഞ്ഞു.

നൂറ് സീറ്റ് നേടുമെന്ന ബി.ജെ.പി വാദം യാഥാര്‍ത്ഥ്യ ബോധ്യമുള്ളതല്ലെന്നും പൗരത്വ നിയമ വിരുദ്ധ ശക്തികള്‍ സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൗരത്വ നിയമ വിരുദ്ധ പദയാത്രകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.