ന്യൂദല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ, മസൂദ് ജി എന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു ബി.ജെ.പി ഉയര്‍ത്തിയത്.
ഭീകരവാദികളുടെ തലവനായ മസൂദ് അസറിനെ “ജി” എന്ന് വിളിച്ചതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭീകരവാദത്തോടുള്ള സ്‌നേഹമാണോ പ്രകടിപ്പിക്കുന്നതെന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശം.
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു രാഹുലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയത്. “” കമോണ്‍ രാഹുല്‍ ജി, നേരത്തെ ദിഗ് വിജയ് സിങ് ഒസാമയെ ഒസാബ ജിയെന്ന് വിളിച്ചു ഇപ്പോള്‍ താങ്കള്‍ മസൂദ് അസര്‍ ജിയെന്നും വിളിക്കുന്നു. കോണ്‍ഗ്രസിന് ഇതെന്തുപറ്റി”” എന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ ചോദ്യം.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ കേന്ദ്രമന്ത്രിയുടെ വായടപ്പിച്ച് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി രംഗത്തെത്തി. ലഷ്‌കര്‍ ഇ ത്വയ്ബ തലവന്‍ ഹാഫിസ് സയ്യിദിനെ ഹാഫിസ് ജി എന്ന് വിളിക്കുന്ന എന്ന് അഭിസംബോധന ചെയ്യുന്ന രവിശങ്കര്‍ പ്രസാദിന്റെ വീഡിയോ ആണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
ഹാഫിസ് സയ്യിദിനോടുള്ള ബി.ജെ.പിയുടെ അനുഭാവം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഹാഫിസ് സയ്യിദുമായി കൂടിക്കാഴ്ച നടത്താന്‍ ബി.ജെ.പി പാക്കിസ്ഥാനിലേക്ക് പ്രത്യേക ദൂതനെ അയച്ച കാര്യവും പരസ്യമാണെന്നും ജെയ്‌ഷെ തലവന്‍ മസൂദ് അസറിന് പിന്നാലെയായി നടക്കുന്ന അജിത് ദോവലിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ഇതൊന്നും രാജ്യം മറക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിജെപി ഭരണകാലത്താണ് മസൂദ് അസറിനെ വിട്ടയച്ചതെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രസംഗത്തില്‍ മസൂദ് അസര്‍ ജി എന്ന് രാഹുല്‍ പറയുന്ന വീഡിയോ പുറത്തു വിട്ടായിരുന്നു ബി.ജെ.പിയുടെ പരിഹാസം.