| Sunday, 15th July 2018, 9:38 am

രാഹുല്‍ ഗാന്ധിയോടുള്ള പ്രതികാരം മൂത്ത് മോദിക്ക് കണ്ണുകാണാതായി; മുസ്‌ലീം പാര്‍ട്ടി പരാമര്‍ശത്തില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “മുസ്‌ലിം പാര്‍ട്ടി” പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതൃത്വം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും പേരില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ് മോദിയെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി മോദി മുന്‍കൂട്ടി കണ്ടുകഴിഞ്ഞു. അതിനാല്‍ സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കി വിജയിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. രാഹുല്‍ഗാന്ധിയോടുള്ള പ്രതികാരണം കാരണം മോദിക്ക് കണ്ണുകാണാതായെന്നും സുര്‍ജേവാല കുറ്റപ്പെടുത്തി.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയുള്ള ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണെന്ന് പാര്‍ട്ടി വക്താവ് പ്രമോദ് തിവാരി പറഞ്ഞു. ഈ രീതി ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ളവര്‍ ഇന്നും പിന്തുടരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.


രാമക്ഷേത്ര നിര്‍മ്മാണം അജണ്ടയിലേയില്ല; അമിത് ഷാ അങ്ങനെ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് ബി.ജെ.പി


എല്ലാ മതങ്ങളെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നുണ്ടെന്നും വിഭജിച്ചുള്ള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് വക്താവ് പ്രമോദ് തിവാരി പറഞ്ഞു.

മുത്തലാഖിനെപ്പറ്റി യാതൊന്നും അറിയാതെയാണ് മോദി സംസാരിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അറിയാത്ത കാര്യങ്ങള്‍ പറയാതിരിക്കുന്നതാണു നല്ലത്.

ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ പാര്‍ട്ടി എന്ന ഒന്നില്ല. മനുഷ്യരാണ് ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളത്. ബി.ജെ.പിക്ക് എന്താണ് മനുഷ്യത്വമെന്നറിയാമോ? മനുഷ്യരല്ലാത്തവര്‍ക്കൊപ്പമാണ് ബി.ജെ.പി ഏറെ സമയവും ചെലവഴിക്കുന്നതെന്നും സല്‍മാന്‍ ഖുര്‍ഷിദ് വിമര്‍ശിച്ചു.


എച്ച്.ഡി കുമാരസ്വാമിയ്ക്ക് ഇസ്രഈലില്‍വെച്ച് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്


ഉത്തര്‍പ്രദേശില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച് അസംഗഢില്‍ നടന്ന റാലിയിലാണ് കോണ്‍ഗ്രസിനെതിരെ മോദി ആഞ്ഞടിച്ചത്. “കോണ്‍ഗ്രസ് മുസ്ലിങ്ങളുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞതായി ചില പത്രങ്ങളില്‍ വായിച്ചു. അതില്‍ അതിശയമില്ല. പ്രകൃതിസമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലീങ്ങളാണെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രിയാണ്.

ഇതു പോലെത്തന്നെ പാര്‍ട്ടി തുടരണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആവശ്യമെങ്കില്‍ തനിക്കു പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷേ കോണ്‍ഗ്രസ് മുസ്ലിം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോയെന്നു വ്യക്തമാക്കണം. അതോ മുസ്ലിം വനിതകള്‍ക്കൊപ്പവുമുണ്ടോ?” മുത്തലാഖിനെ കുറ്റകൃത്യമാക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുന്നുവെന്നു പറഞ്ഞായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

We use cookies to give you the best possible experience. Learn more