ബെംഗളൂരു: കര്‍ണാടക എം.എല്‍.സി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചെന്ന് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബി.ജെ.പി രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതുപോലെ ഏറ്റവും താഴെതട്ടില്‍നിന്നുള്ള പ്രവര്‍ത്തകരെയാവും നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ടെന്നും ഡി.കെ ശിവകുമാര്‍ അറിയിച്ചു. 200 അപേക്ഷകളാണ് രണ്ട് സീറ്റുകളിലേക്ക് പരിഗണിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഡി.കെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഏഴ് എം.എല്‍.സി സീറ്റിലേക്കാണ് കര്‍ണാടകയില്‍ തെരഞ്ഞടുപ്പ് നടക്കുന്നത്. ജൂണ്‍ 29നാണ് തെരഞ്ഞെടുപ്പ്. എം.എല്‍.എമാരാണ് എം.എല്‍.സിമാരെ തെരഞ്ഞെടുക്കേണ്ടത്.
നിലവിലെ നിയമസഭാ അംഗബലം കണക്കാക്കിയാല്‍, ബി.ജെ.പിക്ക് നാല് സീറ്റ് ഉറപ്പാണ്. കോണ്‍ഗ്രസിന് രണ്ടും ജെ.ഡി.എസിന് ഒന്നും സീറ്റുകളാണ് ഉറപ്പിക്കാനാവുന്നത്.
116 അംഗങ്ങളാണ് ബി.ജെ.പിക്ക് നിയമസഭയിലുള്ളത്. കോണ്‍ഗ്രസിന് 68 ഉം ജെ.ഡി.എസിന് 34 എം.എല്‍.എമാരുമുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ