കണ്ണൂര്‍ : കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പിന്തണപ്രഖ്യാപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത.
സമരത്തില്‍ കോണ്‍ഗ്രസ് ഇത് വരെ നിലപാട് എടുത്തിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്ത് മാത്രമേ പ്രഖ്യാപിക്കുകയുള്ളു സമരത്തിന് അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ വസ്തുതകള്‍ പഠിക്കുന്നതിന് വേണ്ടിയാണ് സമര സ്ഥലം സന്ദര്‍ശിച്ചതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സമരത്തിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ വി.എം സുധീരന്‍ സമര സ്ഥലം സന്ദര്‍ശിച്ചു.
കീഴാറ്റൂരില്‍ ബദല്‍ സംവിധാനങ്ങളാണ് വേണ്ടതെന്നും സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കരുതെന്നും സുധീരന്‍ മാധ്യങ്ങളോട് പ്രതികരിച്ചു. നേരത്തെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് സി.പി.ഐയും എ.ഐ.വൈ.എഫും പിന്തുണ അറിയിച്ചിരുന്നു.
DoolNews video