ന്യൂദല്‍ഹി: ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന്റെ അടിത്തട്ട് മുതല്‍ പൊളിച്ചുപണിയുന്നു. പ്രവര്‍ത്തകരെ ദേശീയത പഠിപ്പിക്കുക എന്നതാണ് ഏറ്റവും പുതുതായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഏറ്റെടുത്തിരിക്കുന്ന ദൗത്യം.
ബി.ജെ.പിയുടെ ദേശീയതാ വാദത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണിത്. ബ്ലോക്ക് തലം മുതല്‍ ദേശീയ തലം വരെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമാണ് കോണ്‍ഗ്രസിന്റെ പരിശീലന കളരി.
സെപ്റ്റംബറില്‍ പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്മാരുമായും നിയമസഭാംഗങ്ങളുമായും ദേശീയ നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ദേശീയത പഠിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വാതന്ത്ര്യസമര കാലഘട്ടം മുതലുള്ള കാര്യങ്ങളാണു പഠിപ്പിക്കുക. ഇവ നിരത്തി ഇക്കാര്യങ്ങളില്‍ പാര്‍ട്ടിയുടെ വീക്ഷണമാകും പ്രവര്‍ത്തകരിലേക്കെത്തിക്കുക.