ന്യൂദല്‍ഹി: ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ട് ചെയ്യുന്നു എന്നത് തന്നെ വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുന്നതില്‍ അത്ഭുതമുണ്ട്, പക്ഷെ അതേ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാനാകും’, കെജ്‌രിവാള്‍ പറഞ്ഞു.
കോണ്‍ഗ്രസ് പതിയെ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ ആ പാര്‍ട്ടിക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചില സംസ്ഥനങ്ങളില്‍ ബി.ജെ.പിയ്ക്ക് ബദലായി കോണ്‍ഗ്രസിന് വോട്ടുചെയ്യും. എന്നാല്‍ വോട്ടെണ്ണലിന് ശേഷം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കും’, കെജ്‌രിവാള്‍ പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ബദലായി രാഷ്ട്രീയകക്ഷിക്ക് രൂപം കൊടുക്കണമെന്നും ദല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയ്ക്ക് മാറ്റം കൊണ്ടുവരാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക