ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു. യു.പിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിയ്ക്ക് കീഴിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ലല്ലു കൂട്ടിച്ചേര്‍ത്തു.
പ്രധാന രാഷ്ട്രീയപാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് എസ്.പിയും ബി.എസ്.പിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട്. സംസ്ഥാനത്തെ ശക്തമായ പ്രതിപക്ഷം കോണ്‍ഗ്രസാണെന്നും ലല്ലു അവകാശപ്പെട്ടു.
അഞ്ച് എം.എല്‍.എമാരേയുള്ളൂവെങ്കിലും 49 എം.എല്‍.എമാരുള്ള എസ്.പിയേക്കാള്‍ ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കോണ്‍ഗ്രസിനായെന്ന് അദ്ദേഹം പറഞ്ഞു. 403 അംഗ നിയമസഭയാണ് യു.പിയിലുള്ളത്.
പ്രിയങ്കയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Congress has capacity to fight UP polls without alliance with SP or BSP