ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ ആദ്യ അഭിപ്രായ സര്‍വേയില്‍ കോണ്‍ഗ്രിസിന് മുന്‍തൂക്കം. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍ ഒഴികെയുള്ള സംസ്ഥാനങ്ങളുടെ പുറത്തുവന്ന
എ.ബി.പി- സി വോട്ടര്‍ അഭിപ്രായ സര്‍വെയില്‍ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് അധികാരം നഷ്ടമാകാന്‍ സധ്യയുണ്ടെന്നും തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും പ്രവചിക്കുന്നു.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഭരണ തുടര്‍ച്ചക്ക് സാധ്യതയുണ്ടെന്നും അഭിപ്രായ സര്‍വെ രേഖപ്പെടുത്തുന്നു. മധ്യപ്രദേശില്‍ കാണ്‍ഗ്രസ് 113 മുതല്‍ 125 വരെ സീറ്റുകള്‍ നേടാമെന്നാണ് സി വോട്ടര്‍ അഭിപ്രായ സര്‍വെ പറയുന്നു. ബി.ജെ.പിക്ക് 104 മുതല്‍ 116 വരെ സീറ്റുകള്‍ ലഭിച്ചേക്കാം, ബി.എസ്.പി പൂജ്യം മുതല്‍ രണ്ട് വരെയും മറ്റുള്ളവര്‍ പൂജ്യം മുതല്‍ മൂന്ന് വരെയും സീറ്റുകള്‍ നേടിയേക്കാമെന്നും സര്‍വെ പറയുന്നു.
തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നേട്ടം കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പിലാണ് ഗുണം ചെയ്യുക എന്നാണ് സര്‍വെ നല്‍കുന്ന സൂചനകള്‍. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടി അധികാരം നേടിയേക്കാം.