കൊല്ലം: പത്താനപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ കരിങ്കൊടി കാണിച്ചവരെ കയ്യേറ്റം ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. പിന്നാലെ ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിയുകയും ചെയ്തിരുന്നു.
കൊല്ലം ചവറയില്‍ വെച്ചായിരുന്നു ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. വാഹനം തടയാന്‍ ശ്രമിച്ചവരെ മറ്റൊരു വാഹനത്തിലെത്തിയവര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കല്ലെറിഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഗണേഷ് കുമാറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഇന്ന് കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.
ഗണേഷ് കുമാര്‍ എം.എല്‍.എയെ കരിങ്കൊടി കാണിച്ച തങ്ങളെ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി കൊല്ലം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. വെട്ടിക്കവല പഞ്ചായത്തിലെ ക്ഷീര വികസനസംഘത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എല്‍.എക്കെതിരെ കരിങ്കൊടി കാണിച്ചത്.
ചടങ്ങിലേക്ക് കോണ്‍ഗ്രസിന്റെ പഞ്ചായത്ത് അംഗത്തെ ക്ഷണിച്ചില്ലെന്ന് പറഞ്ഞായിരുന്നു കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് ഗണേഷ് കുമാറിനൊപ്പമുണ്ടായിരുന്ന പ്രദീപും മറ്റു ചിലരും ചേര്‍ന്ന് തങ്ങളെ ആക്രമിച്ചുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക