ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. ബി.എസ്.പി എം.എല്‍.എമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്തു.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എപ്പോഴും ഒരുമിച്ചാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് സച്ചിന്‍ പൈലറ്റ് വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതിന് പിന്നാലെ പ്രതികരിച്ചു.
അസംബ്ലിയില്‍ ഞങ്ങള്‍ എവിടെയിരിക്കുന്നു എന്നത് മുഖ്യമല്ല. അതിന്റെ മേല്‍ പ്രതികരിക്കാനില്ലെന്നും പൈലറ്റ് പറഞ്ഞു.
‘കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒരുമിച്ചാണെന്ന് തെളിഞ്ഞിരിക്കുന്നു. അസംബ്ലിയില്‍ എവിടെയിരിക്കുന്നു എന്നത് മുഖ്യമല്ല. സീറ്റിംഗ് നടത്തിയത് സ്പീക്കറാണ്. അതിന്റെ മേല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഞാന്‍ ഇല്ല,’ ഗെലോട്ട് പ്രതികരിച്ചു.
നേരത്തെ രാജസ്ഥാന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അസംബ്ലിയില്‍ സംസാരിക്കവെ ഗെലോട്ട് പറഞ്ഞിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സച്ചിന്‍ പൈലറ്റിന്റെ സീറ്റ് പ്രതിപക്ഷത്തേക്ക് മാറ്റിയത് ചര്‍ച്ചയായിരുന്നു.
ഉപമുഖ്യമന്ത്രിയായി ഇരുന്നിരുന്ന സര്‍ക്കാര്‍ സീറ്റുകളില്‍നിന്നും മാറി രണ്ടാം നിരയില്‍ ഏറ്റവും ഒടുവിലെ സീറ്റിലാണ് പൈലറ്റ് ഇരുന്നത്.
അതേസമയം ധീരനായ യോദ്ധാവിനെയാണ് അതിര്‍ത്തിലേക്കയക്കുകയെന്നും അതുകൊണ്ടാണ് ഇവിടെ ഇരിപ്പിടമുറപ്പിക്കാന്‍ കാരണമെന്നും പൈലറ്റ് പറഞ്ഞിരുന്നു.
വിശ്വാസ വോട്ടെടുപ്പില്‍ ബിഎസ്പി എം.എല്‍.എമാരും കോണ്‍ഗ്രസിന് വോട്ട് ചെയ്തു. നേരത്തെ വോട്ട് ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മായാവതി എം.എല്‍.എമാര്‍ക്കെതിരെ വിപ്പ് ഏര്‍പ്പെടുത്തിയിരുന്നു.