[] തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ സ്വയം രാജി വക്കാന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ ഗവര്‍ണര്‍മാര്‍ സ്വയം ഒഴിയണം.
വക്കം പുരുഷോത്തമനും ശങ്കരനാരയണനും പദവികളില്‍ തുടരുന്നത് ശരിയല്ല. പരിചയസമ്പന്നരായ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടി ചുമതലകള്‍ ഏറ്റെടുക്കണം. കോണ്‍ഗ്രസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏഴ് സംസ്ഥാനങ്ങളില്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണമാരുടെ രാജി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ ആര്‍.ശങ്കരനാരയണനും മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും സ്വമേധയ രാജിവെക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
ഇതിനെതിരെയാണ് കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്‍ ഫെയ്‌സ് ബുക്കിലൂടെ രംഗത്തെതിയത്. അതേ സമയം ഗവര്‍ണര്‍മാരുടെ രാജി സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റേത്.