റാഞ്ചി: ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിയവേ ബി.ജെ.പി അധികാരത്തില്‍ നിന്നും പുറത്തേക്കെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് പുറത്തുവരുന്നത്. 28 സീറ്റുകളില്‍ ബി.ജെ.പി ഒതുങ്ങിയപ്പോള്‍ 43 സീറ്റുകളില്‍ മഹാസഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
ഏഴ് സീറ്റുകളില്‍ മറ്റുള്ളവരും മൂന്ന് സീറ്റുകളില്‍ എ.ജെ.എസ്.യുവും മുന്നിട്ടുനില്‍ക്കുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് വ്യക്തമാക്കി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ് മഹാസഖ്യം തൂത്തുവാരുമെന്നും വോട്ടെണ്ണില്‍ പൂര്‍ത്തിയാകുന്നതോടെ അക്കാര്യം വ്യക്തമാകുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഹേമന്ദ് സോറന് കീഴിലാണ് ഞങ്ങള്‍ മത്സരിച്ചത്. അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകും- തേജസ്വി യാദവ് പറഞ്ഞു.