മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി. 19 പേരുടെ സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കളത്തിലിറക്കുന്നത് ആഷിഷ് ദേശ് മുഖിനെയാണ്.
ഇതോടെ കോണ്‍ഗ്രസ് 142 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി.
നന്ദുര്‍ബാറില്‍ നിന്ന് ഉദേ സിംഗ് കെ പദ്വി മത്സരിക്കും. സക്രി സീറ്റില്‍ നിന്ന് ഡി .എസ് അഹിര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബല്‍വന്ത് വാങ്കഡെ ദാരിയാപൂരില്‍ നിന്നും മഹേഷ് മെന്‍ഡെയ്ക്ക് ചന്ദ്രപൂരില്‍ നിന്നും പാര്‍ട്ടി ടിക്കറ്റ് ലഭിച്ചു. ബല്‍ദേവ് ബസന്ത്‌സിംഗ് ഖോസ (വെര്‍സോവ), ആനന്ദ് ശുക്ല (ആനന്ദ് ശുക്ല), ലാഹു കാനഡെ (ശ്രീരാംപൂര്‍), അമര്‍ വരദെ (ഗോണ്ടിയ), ഉദയ്സിങ് സോഹന്‍ലാല്‍ യാദവ് (രാംടെക്) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
വി.ബി.എയും മഹാരാഷ്ട്രയില്‍ 142 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.ഈയടുത്ത് ഉയര്‍ന്നു വന്ന പ്രകാശ് അംബ്ദേക്കറുടെ പാര്‍ട്ടി 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെപി-ശിവസേന സഖ്യം, കോണ്‍ഗ്രസ് സഖ്യം എന്നിവരുടെയിടയിലേക്ക് മൂന്നാം ശക്തിയായി വന്നാണ് സാന്നിധ്യം അറിയിച്ചത്.