ദല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ എം.എല്‍.എ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു, ഒപ്പം കൗണ്‍സിലര്‍മാരും
national news
ദല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മുന്‍ എം.എല്‍.എ ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു, ഒപ്പം കൗണ്‍സിലര്‍മാരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2020, 6:27 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് തിരിച്ചടി. മുന്‍ എം.എല്‍.എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഷൊഹൈബ് ഇഖ്ബാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാതിയ മഹലില്‍ നിന്നും അഞ്ച് തവണ എം.എല്‍.എയായിട്ടുണ്ട് ഷൊഹൈബ് ഇഖ്ബാല്‍. ഷൊഹൈബിനോടൊപ്പം എം.സി.ഡി കൗണ്‍സിലര്‍മാരായ മൊഹമ്മദ് ഇഖ്ബാലും സുല്‍ത്താന അബാദിയും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി തന്നെ ഭരിക്കുമെന്ന് ഐ.എ.എന്‍.എസ്-സി വോട്ടര്‍ പോളിംഗ് ഏജന്‍സി പ്രവചിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തില്‍ ആംആദ്മി പാര്‍ട്ടി വിജയിക്കുമെന്നാണ് പോളിംഗ് ഏജന്‍സിയുടെ പ്രവചനം.

ആകെയുള്ള 70 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി 59 സീറ്റുകള്‍ നേടുമെന്നും ബി.ജെ.പി എട്ടു സീറ്റുകള്‍ സ്വന്തമാക്കുമെന്നും പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും കിട്ടാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റുകള്‍ നേടുമെന്നും പോളിംഗ് ഏജന്‍സി പറയുന്നു.

രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ബി.ജെ.പി അധികാരം പ്രതീക്ഷിച്ചാണ് മത്സര രംഗത്തേക്കിറങ്ങുന്നതെങ്കിലും മൂന്നു മുതല്‍ 13 സീറ്റുകള്‍ വരെയേ ലഭിക്കുകയുള്ളുവെന്നാണ് പോളില്‍ പറയുന്നത്.