national news
കോണ്‍ഗ്രസ് പതാക പൊട്ടിവീണു, ക്ഷുഭിതയായി മടങ്ങി സോണിയ; സംഭവം കോണ്‍ഗ്രസിന്റെ സ്ഥാപകദിനാഘോഷത്തിനിടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 28, 04:47 am
Tuesday, 28th December 2021, 10:17 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പതാക ഉയര്‍ത്തുന്നതിനിടെ പൊട്ടിവീണു. കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷത്തിനിടെയാണ് സംഭവം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പതാക ഉയര്‍ത്തുന്നതിനിടെയാണ് സംഭവം.

പതാക പൊട്ടിവീണതോടെ സോണിയ ഗാന്ധി ക്ഷുഭിതയായതായാണ് റിപ്പോര്‍ട്ട്. താഴെ വീണ പതാക വീണ്ടും കെട്ടിയുയര്‍ത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പതാക ഉയര്‍ത്താതെ സോണിയ ഗാന്ധി തിരിച്ചുപോയതായാണ് വിവരം. ക്രമീകരണ ചുമതലയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്,.

 

 

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Congress Flag fell down, sonia gandhi returned without raising the flag