ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നത് ജസ്വന്ത് സിങ്ങിന്റെ മകനും മുന്‍ ബി.ജെ.പി നേതാവുമായ മാനവേന്ദ്ര സിങ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച 32 അംഗ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാനവേന്ദ്ര സിങ്ങിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു.
ബാര്‍മര്‍ ജില്ലയില്‍ നിന്നുള്ള എം.എല്‍.എയായിരുന്ന മാനവേന്ദ്ര സിങ് കഴിഞ്ഞ സെപ്റ്റംബറിലാണ് ബി.ജെ.പി വിട്ടത്.
വാജ്‌പേയി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങ് നാലു ദശാബ്ദക്കാലത്തെ ബി.ജെ.പി ബന്ധമുപേക്ഷിച്ച് ബാര്‍മറില്‍ നിന്ന് ലോക്‌സഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 2014ല്‍ വീട്ടിലെ ബാത്ത്‌റൂമില്‍ വീണ് പരിക്കേറ്റ ജസ്വന്ത് സിങ് ഇപ്പോള്‍ കോമയില്‍ കഴിയുകയാണ്.
ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ തെരഞ്ഞടുപ്പ്. ഡിസംബര്‍ 11നാണ് ഫലപ്രഖ്യപനം.