ന്യൂദല്‍ഹി: ബാബ്‌രി മസ്ജിദ് തകര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. “ഏക് ശ്യാം ബാബ്‌രി കെ നാം” എന്ന പേരില്‍ എസ്.ഡി.പി.ഐ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാനൊരു കോണ്‍ഗ്രസ് നേതാവാണ്. ബാബ്‌രി മസ്ജിദ് തകര്‍ക്കുന്നത് തടയുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ചെയ്യേണ്ടിയിരുന്ന യാതൊന്നും ചെയ്തില്ല.”
തീര്‍ത്തും ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ എതിര്‍ക്കാത്തതില്‍ ഒരു ന്യായീകരണവും പറയാനൊക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സും ഐ.എന്‍.എല്ലും ഒന്നാകും; ലയനസമ്മേളനം അടുത്തമാസം
“ഇക്കാര്യത്തില്‍ ഒരു ന്യായീകരണവും മുന്നോട്ടുവെക്കാന്‍ എനിക്കാവില്ല. ഇന്ത്യയെ വീണ്ടും വിഭജിക്കാനുള്ള നീക്കത്തെ തടയേണ്ടതായിരുന്നു. ഈ രാജ്യത്തിന്റെ അടിത്തറയായ ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കാനുള്ള ഒരു ശ്രമമായിരുന്നു അത്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയേയാണ് അന്ന് ലക്ഷ്യംവെച്ചത്.”
അതേസമയം ബാബ്‌രി മസ്ജിദ് തകര്‍ത്തതില്‍ മുഖ്യപങ്കുവഹിച്ചവര്‍ തന്നെ 2014 ല്‍ അധികാരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറിയില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ടെന്നും വിഷയത്തില്‍ രമ്യമായ പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
WATCH THIS VIDEO: