| Saturday, 19th October 2019, 8:43 pm

1969 ല്‍ കോണ്‍ഗ്രസ് വാഗ്ദാനമായിരുന്നു അത്, പക്ഷെ പരാജയപ്പെട്ടു; തെരഞ്ഞെടുപ്പ് പ്രചാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സംഭവത്തില്‍ ഒതുക്കി മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയം കൈവിടാതെ ബി.ജെ.പി. മഹാരാഷ്ട്രയിലും ഹരിയാനയിലും ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷായും.

എന്നാല്‍ 1964 ല്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും അത് നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നുമായിരുന്നു മോദി ആരോപിച്ചു.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിലായിരുന്നു മോദിയുടെ പരാമര്‍ശം.

‘1969 ല്‍ പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചക്കിടെ രാജ്യത്തെ വിശിഷ്ട നേതാവ് അസ്വസ്തനാവുകയായിരുന്നു. കാരണം കോണ്‍ഗ്രസില്‍ ഭിന്നത ഉടലെടുത്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന ആവശ്യം ഉയരുകയും ഇത് സംബന്ധിക്കുന്ന ചര്‍ച്ച പാര്‍ലമെന്റില്‍ നടക്കണമെന്നുമായിരുന്നു ആവശ്യം, ആ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കയ്യടിച്ച് തങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ആര്‍ട്ടിക്കിള്‍ 370 ഒരു വര്‍ഷത്തിനുള്ളില്‍ അസാധുവാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ തീരുമാനം അവര്‍ മാറ്റിവെക്കുകയായിരുന്നു.’ മോദി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതുമുതല്‍ ബി.ജെ.പി പ്രധാനമായും ഉയര്‍ത്തുന്ന വിഷയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ്. ഇത് തിരിച്ചുകൊണ്ടു വരാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു.
പാക്കിസ്താന്റെ അവിഭാജ്യ ഘടകത്തെ അതില്‍ നിന്ന് വേര്‍തിരിച്ചത് കോണ്‍ഗ്രസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് പറയണമെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.

‘മോദി ജി ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് മാത്രമെ ഓര്‍ക്കുന്നുള്ളു. പാക്കിസ്താന്‍ എപ്പോള്‍ പിളര്‍ന്നു, ആര് അത് ചെയതു എന്നതിനെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നില്ല. അത് ഞങ്ങളാണ് കോണ്‍ഗ്രസ്, പാക്കിസ്താന്റെ അവിഭാജ്യ ഘടകത്തെ അതില്‍ നിന്നും വിഭജിച്ചത്. അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു മോദി? എന്നായിരുന്നു കപില്‍ സിബലിന്റെ ചോദ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more