ഗെലോട്ടിനും സച്ചിനുമിടയിലെ പ്രശ്‌നപരിഹാരത്തിന് വേണുഗോപാല്‍? കോണ്‍ഗ്രസ് അണിയറയിലെ പുതിയ തന്ത്രങ്ങള്‍
ന്യൂദല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനും അശോക് ഗെലോട്ടിനും ഇടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജസ്ഥാന്‍ എംപിയും കോണ്‍ഗ്രസിന്റെ ദേശിയ നേതാവുമായ കെ.സി വോണുഗോപാലിനെ നിയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇരുവര്‍ക്കുമിടയിലെ പ്രശ്‌നപരിഹാരത്തിന് വേണുഗോപാല്‍ ശ്രമിക്കുന്നുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സച്ചിനുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ബോധ്യപ്പെടുത്താന്‍ വേണുഗോപാല്‍ ശ്രമിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സച്ചിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഗെലോട്ട് നടത്തുന്നത്. എന്നാല്‍ സച്ചിനെ പ്രകോപിപ്പിക്കരുതെന്നാണ് കോണ്‍ഗ്രസ് ഗെലോട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി സമവായ ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നാണ് അശോക് ഗെലോട്ടിന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സച്ചിനെതിരായ ഗെലോട്ടിന്റെ പ്രസ്താവനയില്‍ ഹൈക്കമാന്റ് അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക് , ടെലഗ്രാം , പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
VIDEO