| Sunday, 27th January 2019, 7:54 am

'നേതാക്കളില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ചോക്കലേറ്റ് ഫെയിസിനെ തേടുന്നു'; ബിജെപി നേതാവ് കൈലാഷ് വിജയ്‌വാഗിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് കൈലാഷ് വിജയ്‌വാഗിയ.

കോണ്‍ഗ്രസിന് സ്വന്തം നേതാക്കള്‍ ഇല്ലാത്തതുകൊണ്ടാണ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്ന് കൈലാഷ് ഉന്നയിച്ചു..കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പ്രിയങ്ക ഗാന്ധി എത്തിയതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരീന കപൂറിനെയും സല്‍മാന്‍ ഖാനെയും മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെയുമാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്.

“കോണ്‍ഗ്രസിന് ആത്മവിശ്വാസമില്ല. അവര്‍ക്ക് നല്ല നേതാക്കളില്ല. അതുകൊണ്ടാണ് അവര്‍ ചോക്കവേറ്റ് ഫെയിസിനെ തേടുന്നത്. ചിലര്‍ കരീനകപൂറിന്റെ പേര് ഉയര്‍ത്തുമ്പോള്‍ മറ്റ് ചിലര്‍ സല്‍മാന്‍ഖാന്റെ പേര് പറയുന്നു. ഇപ്പോള്‍ പ്രിയങ്ക നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു.” വിജയ് വാഗിയ പറഞ്ഞു.

ALSO READ: ഐ.എസ്.എല്ലില്‍ താരമായി വൈശാഖ്; കോഴിക്കോടിന്റെ ബ്ലേഡ് റണ്ണര്‍ക്ക് നോര്‍ത്ത് ഈസ്റ്റിന്റെ ആദരം

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ കോട്ടയായ ഭോപ്പാലില്‍ നിന്ന് ബോളിവുഡ് താരം കരീന കപൂര്‍ മത്സരിക്കുമെന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.

ഇതോടൊപ്പം ബിജെപിയുടെ ശക്തകേന്ദ്രമായ ഇന്‍ഡോറില്‍ നടന്‍ സല്‍മാല്‍ ഖാന്‍ ജനവിധി തേടുമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇത്തരം വാര്‍ത്തകളെ കോണ്‍ഗ്രസ് നിഷേധിച്ചിച്ചിരുന്നു.

അതേസമയം പ്രീയങ്ക ഗാന്ധിയുടെ കടന്നുവരവിനെ വിമര്‍ശിച്ച് ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രീയങ്കയുടെ സൗന്ദര്യം വോട്ടായി മാറില്ലെന്ന് ബീഹാര്‍ മന്ത്രി വിനോദ് നരേയിന്‍ പരിഹസിച്ചിരുന്നു . ഇത് പിന്നീട് വിവാദമായി.

We use cookies to give you the best possible experience. Learn more