കോണ്‍ഗ്രസിന് അവരുടെ നിയമസഭാംഗങ്ങളില്‍ വിശ്വാസമില്ല; ഞങ്ങള്‍ ഭൂരിപക്ഷത്തോടെ വിജയിക്കും: ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ബി.ജെ.പി ഉയര്‍ന്ന ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
‘വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ഓരോ മണ്ഡലങ്ങളില്‍ നിന്നും ബൂത്തുകളില്‍ നിന്നും നിന്ന് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്,’ ബൊമ്മൈ പറഞ്ഞു.
കോണ്‍ഗ്രസിന് അവരുടെ നിയമസഭാംഗങ്ങളില്‍ വിശ്വാസമില്ലെന്നും പഴയ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സഖ്യത്തിലും കക്ഷി ചേരാതെ ബി.ജെ.പിക്ക് ഒറ്റക്ക് അധികാരത്തിലെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കേവലഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതിനാല്‍ ഇപ്പോള്‍ സഖ്യത്തിന്റെ പ്രശ്നമില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അത് നടത്താനുള്ള അവകാശം ഉള്ളതിനാല്‍ അവര്‍ ഏതെങ്കിലും യോഗം ചേരട്ടെ,’ ബൊമ്മൈ പറഞ്ഞു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസാണ് മുന്നില്‍. ത്രികോണ മത്സരമാണ് കര്‍ണാടകയില്‍ നടന്നത്. ഭൂരിഭാഗം മണ്ഡലങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ദല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടിയും (എ.എ.പി) ചില സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
224 സീറ്റുകളുള്ള നിയമസഭയില്‍ 113 സീറ്റുകളാണ് കേവല ഭൂരിപക്ഷം.
Content Highlights: Congress doesn’t trust it’s MLA, says Basavaraj Bommai