| Wednesday, 16th December 2020, 11:33 pm

പി.എം കെയര്‍ ഫണ്ടിലേക്ക് വരുന്ന വിദേശ സംഭാവനകളുടെ കണക്കുകള്‍ വെളിപ്പെടുത്തണം; മോദിയോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പി. എം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ ഫണ്ടുകളുടെ കണക്ക് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഫണ്ടിന് കൃത്യം കണക്കുണ്ടാകണമെന്നും വിദേശ ഫണ്ടുകളുടെ കണക്കുകള്‍ കേന്ദ്രം പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

‘ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഖത്തറില്‍ നിന്നുമടക്കം പി. എം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ സംഭാവനകളെക്കുറിച്ചുള്ള വളരെ സങ്കീര്‍ണമായ കേസ്. ചോദ്യം പ്രധാനമന്ത്രിയോടാണ്; എന്തുകൊണ്ടാണ് ഇന്ത്യന്‍ എംബസികള്‍ പരസ്യപ്പെടുത്തുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തത്? എന്തുകൊണ്ടാണ് നിരോധിത ചൈനീസ് ആപ്പുകളില്‍ പിഎം കെയര്‍ ഫണ്ടിന്റെ പരസ്യം നല്‍കിയത്?,’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.

വിദേശ സംഭാവനയിലൂടെ എത്ര പണം പി.എം കെയര്‍ ഫണ്ടിലേക്കെത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

‘ 27 വിദേശ രാജ്യങ്ങളില്‍ നിന്നായി എത്ര ആയിരം കോടികള്‍ ഫണ്ടായി വന്നിട്ടുണ്ട്?,’ സുര്‍ജേവാല ചോദിച്ചു.

എന്തുകൊണ്ടാണ് 27 ഇന്ത്യന്‍ എംബസികള്‍ പബ്ലിക്ക് ഡൊമൈനില്‍ ഇല്ലാത്ത ചാനലുകളിലൂടെ പിഎം കെയര്‍ ഫണ്ടിന്റെ പരസ്യം നല്‍കുന്നതെന്നും സുര്‍ജേവാല ചോദിച്ചു.

വിദേശ സംഭാവന റെഗുലേഷന്‍ ആക്ടിന്റെ പരിധിയില്‍ എന്തുകൊണ്ടാണ് ഈ ഫണ്ടിനെ ഉള്‍പ്പെടുത്താതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

എന്തുകൊണ്ടാണ് ഫണ്ട് സി.എ.ജിയോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ ഓഡിറ്റിന് വിധേയമാകാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress Demands Account Of Foreign Donations Received By PM-CARES Fund

Latest Stories

We use cookies to give you the best possible experience. Learn more