ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പി. എം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ ഫണ്ടുകളുടെ കണക്ക് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഫണ്ടിന് കൃത്യം കണക്കുണ്ടാകണമെന്നും വിദേശ ഫണ്ടുകളുടെ കണക്കുകള്‍ കേന്ദ്രം പുറത്ത് വിടണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
‘ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഖത്തറില്‍ നിന്നുമടക്കം പി. എം കെയര്‍ ഫണ്ടിലേക്കെത്തുന്ന വിദേശ സംഭാവനകളെക്കുറിച്ചുള്ള വളരെ സങ്കീര്‍ണമായ കേസ്. ചോദ്യം പ്രധാനമന്ത്രിയോടാണ്; എന്തുകൊണ്ടാണ് ഇന്ത്യന്‍ എംബസികള്‍ പരസ്യപ്പെടുത്തുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുകയും ചെയ്തത്? എന്തുകൊണ്ടാണ് നിരോധിത ചൈനീസ് ആപ്പുകളില്‍ പിഎം കെയര്‍ ഫണ്ടിന്റെ പരസ്യം നല്‍കിയത്?,’ സുര്‍ജേവാല ട്വീറ്റ് ചെയ്തു.