മുംബൈ: പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ഹോര്‍ഡിംഗ്‌സുകള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ഇത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ നടപടി.
ഇത് സംബന്ധിച്ച മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
‘തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തെ പലയിടത്തേയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ മിക്ക പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സുകളും കൂറ്റന്‍ ഹോര്‍ഡിംഗ്‌സുകളും ഇപ്പോഴുമുണ്ട്.’- സച്ചിന്‍ സാവന്ത് പറഞ്ഞു.
മോദിയുടെ ചിത്രങ്ങള്‍ നീക്കാന്‍ മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് മെല്ലെപ്പോക്കാണെന്നും മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടേത് പെട്ടെന്ന് എടുത്തുമാറ്റിയെന്നും സച്ചിന്‍ ആരോപിച്ചു.
ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ്. 24 ന് ഫലമറിയാം.
WATCH THIS VIDEO: