ദല്‍ഹി സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തു; ഭക്ഷണവും മാസ്‌കുകളും സാനിറ്റൈസറും നല്‍കുന്നു
national news
ദല്‍ഹി സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനം അതിഥി തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തു; ഭക്ഷണവും മാസ്‌കുകളും സാനിറ്റൈസറും നല്‍കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th May 2020, 5:44 pm

ന്യൂദല്‍ഹി: ജന്മനാടുകളിലേക്ക് നടന്നുപോവുന്ന അതിഥി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനായി പാര്‍ട്ടി സംസ്ഥാന ആസ്ഥാനം വിട്ടുകൊടുത്ത് ദല്‍ഹി കോണ്‍ഗ്രസ് കമ്മറ്റി. രാജീവ് ഭവനെന്ന സംസ്ഥാന ആസ്ഥാനമാണ് തൊഴിലാളികള്‍ക്ക് വിട്ടുകൊടുത്തതെന്ന് ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു.

അമ്പത്തോളം പേര്‍ക്ക് ഒരേ സമയം ഇവിടെ താമസ്സിക്കുന്നുണ്ടെന്നും അവര്‍ക്ക് മൂന്നു നേരവും ഭക്ഷണവും മാസ്‌കുകളും സാനിറ്റൈസറും നല്‍കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള ട്രെയിന്‍ ടിക്കറ്റും നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും അനില്‍ ചൗധരി പറഞ്ഞു.

തൊഴിലാളികളെ ജന്മനാട്ടിലേക്ക് അയക്കാന്‍ ട്രെയിനുകളോ ബസുകളോ അനുവദിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ പ്രതികരണമൊന്നുമുണ്ടായില്ലെന്ന് അനില്‍ ചൗധരി പറഞ്ഞു.

സാമൂഹ്യാകലവും വൃത്തിയും പാലിച്ചാണ് സംസ്ഥാന ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദല്‍ഹിയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങളും മറ്റു വസ്തുക്കളും എത്തിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.