കോണ്‍ഗ്രസില്‍ നിന്ന് ഒരു എം.എല്‍.എ കൂടി രാജിവെക്കുന്നു? ആംആദ്മിയുടെ തന്ത്രങ്ങള്‍ ഗോവയില്‍ ഫലം കാണുന്നു
national news
കോണ്‍ഗ്രസില്‍ നിന്ന് ഒരു എം.എല്‍.എ കൂടി രാജിവെക്കുന്നു? ആംആദ്മിയുടെ തന്ത്രങ്ങള്‍ ഗോവയില്‍ ഫലം കാണുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd October 2021, 9:03 am

പനാജി: ഗോവാ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. മുന്‍ മുഖ്യമന്ത്രി ലൂയിസിന്‍ഹോ ഫെലോറോ രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചന.

അലെക്സൊ റെജിനാല്‍ഡോ ലോറെന്‍കോയാണ് രാജിവെച്ച് ആംആദ്മിയില്‍ ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗോവയില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആംആദ്മി തന്ത്രങ്ങള്‍ മെനയുകയാണ്. ലോറെന്‍കോ പാര്‍ട്ടിയില്‍ എത്തിയാല്‍ ആംആദ്മിക്ക് അത് ചെറുതല്ലാത്ത നേട്ടം തന്നെ ആകും.

ലൂയിസിന്‍ഹോ രാജിവെച്ചതോടെ നാല്‍പത് അംഗ നിയമസഭയില്‍ ഇനിയുള്ളത് നാല് കോണ്‍ഗ്രസ് പ്രതിനിധികള്‍ മാത്രമാണ്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയായിരുന്നു ലൂയിസിന്‍ഹോ രാജിവെച്ചത്.

40 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചായിരുന്നു അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Congress Crisis,  Down to four MLAs, another exit likely for Goa Congress