സ്ഥാനാർത്ഥികളെ സി.പി.ഐ.എം. പ്രഖ്യാപിച്ചത് മര്യാദകേട്; ബംഗാളിൽ സി.പി.ഐ.എം. കോൺഗ്രസ് സഖ്യം തകർച്ചയിലേക്ക്
national news
സ്ഥാനാർത്ഥികളെ സി.പി.ഐ.എം. പ്രഖ്യാപിച്ചത് മര്യാദകേട്; ബംഗാളിൽ സി.പി.ഐ.എം. കോൺഗ്രസ് സഖ്യം തകർച്ചയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2019, 11:24 am

കൊല്‍ക്കത്ത:ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിക്കെതിരെ സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് സി.പി.ഐ.എം ധാരണ പ്രതിസന്ധിയിലേക്ക്. തങ്ങളോട് ആലോചിക്കാതെ സി.പി.ഐ.എം. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഇതിലൂടെ ബംഗാളിലെ കോൺഗ്രസ് സി.പി.ഐ.എം. പോര് പരസ്യമാകുകയാണ്.

Also Read തുഷാർ തൃശൂരിൽ മത്സരിക്കുമോ?; തുഷാർ വെള്ളാപ്പള്ളി അമിത് ഷായുമായി ഇന്ന് ദൽഹിയിൽ ചർച്ച നടത്തും

സി.പി.ഐ.എം. തങ്ങളോട് ചെയ്തത് മര്യാദയില്ലാത്ത പ്രവൃത്തിയാണെന്നാണ് ബംഗാൾ പി.സി.സി. അധ്യക്ഷൻ സോമേന്ദ്ര നാഥ് മിത്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. കോണ്‍ഗ്രസ് അവകാശമുന്നയിച്ചിരുന്ന പുരുളിയ, ബാഷിഹട്ട് എന്നീ മണ്ഡലങ്ങള്‍ സി.പി.ഐ.എം തങ്ങളുടെ ഘടകകക്ഷികള്‍ക്ക് നല്‍കിയതാണ് ബംഗാൾ പി.സി.സിയെ ചൊടിപ്പിച്ചത്. സി.പി.ഐയ്ക്കും ഫോര്‍വേഡ് ബ്ലോക്കിനുമാണ് ഈ മണ്ഡലത്തിലെ സീറ്റുകൾ സി.പി.ഐ.എം. നൽകിയത്.

Also Read മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ ശത്രുഘ്‌നന്‍ സിന്‍ഹക്ക് സീറ്റില്ല; പകരം രവിശങ്കര്‍ പ്രസാദ്?

മുൻപേ നിശ്ചയിച്ചുറപ്പിച്ച ധാരണകൾ പോലും വിസ്‌മരിക്കാനാണ് സി.പി.ഐ.എമ്മിന്റെ തീരുമാനമെങ്കിൽ സഖ്യം തന്നെ വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുമെന്ന് കോൺഗ്രസ് നിലപാടെടുത്തിരിക്കുകയാണ്. അതേസമയം സീറ്റുകൾ നൽകിയതിൽ ഇനി ഒരു ചർച്ചയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ട് സി.പി.ഐ.എമ്മും തങ്ങളുടെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഏതായാലും, കോൺഗ്രസ് ഹൈകമാൻഡിന്റെ നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാനാണ് ബംഗാൾ പി.സി.സി. തീരുമാനിച്ചിരിക്കുന്നത്.