ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്നു. ജില്ലാ കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ട്ടി സ്വീകരിച്ച തണുപ്പന്‍ സമീപനത്തെ കഴിഞ്ഞ കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രിയങ്ക ഗാന്ധി ശക്തമായി വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ ട്വിറ്ററിലൂടെയല്ല നേതാക്കള്‍ പ്രതികരിക്കേണ്ടതെന്നാണ് കോര്‍ക്കമ്മിറ്റി യോഗത്തില്‍ പ്രിയങ്കഗാന്ധി വിമര്‍ശിച്ചത്.
‘ജനവികാരത്തിനൊപ്പം നില്‍ക്കണം, അതിന് തെരുവിലിറങ്ങണം’- പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.
വെള്ളി, ശനി തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് എല്ലാ പി.സി.സികള്‍ക്കും പാര്‍ട്ടി മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ശനിയാഴ്ചയാണ് പ്രതിഷേധം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളും ഇടതുപക്ഷ പാര്‍ട്ടികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പൗരത്വ നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ് എവിടെ എന്ന ചോദ്യം ശക്തമായിരുന്നു. ദക്ഷിണ കൊറിയയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് പോയ രാഹുല്‍ഗാന്ധിക്കെതിരെയും വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ